അബുദബിയില്‍ പാർക്കിംഗില്‍ ചെറുവിമാനം തകർന്ന് വീണു

അബുദബിയില്‍ പാർക്കിംഗില്‍ ചെറുവിമാനം തകർന്ന് വീണു

അബുദാബി: ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കിന്‍റെ പാർക്കിംഗില്‍ ചെറുവിമാനം തകർന്ന് വീണ് പൈലറ്റിന് നിസാര പരുക്കേറ്റു. ബുധനാഴ്ചയാണ് അപകടമുണ്ടായത്. അല്‍ ബത്തീന്‍ സ്വകാര്യവിമാനത്താവളത്തിലേക്ക് പോകുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. യന്ത്രതകരാറിനെ തുടർന്നാണ് വിമാനം തകർന്നുവീണത് എന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അബുദബി പോലീസും അറിയിച്ചു. അപകടമുണ്ടായ ഉടനെ തന്നെ അബുദബി സിവില്‍ ഡിഫന്‍സും പോലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി. 


വിഷയത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുളള വാർത്തകള്‍ മാത്രം പങ്കുവയ്ക്കണമെന്നും പൊതുജനങ്ങളോട് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.