ദുബായ് എക്സ്പോ സിറ്റി തുറന്നു

ദുബായ് എക്സ്പോ സിറ്റി തുറന്നു

ദുബായ്: എക്സ്പോ 2020 യിലേക്കെത്തിയ ജനസഹസ്രങ്ങളെ സ്വീകരിച്ച ആ വലിയ വാതിലുകള്‍ വീണ്ടും തുറന്നു. എക്സ്പോ സിറ്റിയായി മുഖം മിനുക്കിയ എക്സ്പോ 2020 യുടെ വേദി കാണാന്‍ ആദ്യദിനം നിരവധി പേരാണ് എത്തിയത്.അലിഫ്, ടെറ പവലിയനുകളിലും ഗാർഡന്‍ ഇന്‍ സ്കൈയിലും സാമാന്യം ഭേദപ്പെട്ട തിരക്ക് അനുഭവപ്പെട്ടു. നിലവില്‍ എക്സ്പോ നഗരിയിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേക പാസോ ടിക്കറ്റോ ആവശ്യമില്ല. അതേസമയം പവലിയനുകളില്‍ പ്രവേശിക്കാന്‍ 50 ദിർഹം നല്‍കണം. ഗാർഡന്‍ ഇന്‍ സ്കൈയിലെ പ്രവേശനത്തിന് 30 ദിർഹമാണ് നിരക്ക്.

എക്സ്പോ നഗരിയിലേക്കെത്താനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാർഗം മെട്രോയാണ്. മെട്രോ റെഡ് ലൈനാണ് എക്സ്പോ 2020 യിലേക്ക് ഗതാഗതം നടത്തുന്നത്. എക്സ്പോ നഗരിയിലെത്തിയാല്‍ ബഗ്ഗികളില്‍ സഞ്ചാരം സാധ്യമാകും. ഒക്ടോബറിലാണ് എക്സ്പോ സിറ്റി പൂർണ തോതില്‍ പ്രവർത്തനം ആരംഭിക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.