വിദേശ ലൈസന്‍സ് യുഎഇ ലൈസന്‍സ് ആക്കാന്‍ അപേക്ഷിക്കാം

വിദേശ ലൈസന്‍സ് യുഎഇ ലൈസന്‍സ് ആക്കാന്‍ അപേക്ഷിക്കാം

അബുദബി: സ്വന്തം രാജ്യത്തെ ലൈസന്‍സ് യുഎഇ ലൈസന്‍സാക്കി മാറ്റാന്‍ അപേക്ഷ നല്‍കാം. 600 ദിർഹമാണ് ഫീസെന്നും അബുദബി പോലീസ് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഈ സൗകര്യമുളളത്.

അപേക്ഷിക്കുന്നവർക്ക സാധുവായ എമിറേറ്റ്സ് ഐഡിയുണ്ടാകണം. മാത്രമല്ല, യുഎഇ അംഗീകരിച്ച രാജ്യങ്ങളിലെ സാധുവായ ഡ്രൈവിംഗ് ലൈസന്‍സ്, ഇതിന്‍റെ അറബിക് പരിഭാഷ എന്നിവയുണ്ടായിരിക്കണം.

നേത്രപരിശോധനയ്ക്ക് വിധേയരാകണം. യുഎഇയില്‍ താമസിക്കുന്നവരായിരിക്കണമെന്നും നിബന്ധനയുണ്ട്. അബുദബി പോലീസിന്‍റെ സ്മാർട്ട് ഫോണ്‍ ആപ്ലിക്കേഷനോ, വെബ്സൈറ്റോ,കസ്റ്റമർ സേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ സമർപ്പിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.