യുഎഇയില്‍ കടുത്ത മൂടല്‍ മഞ്ഞ്

യുഎഇയില്‍ കടുത്ത മൂടല്‍ മഞ്ഞ്

അബുദബി/ദുബായ്: 
രാജ്യത്തിന്‍റെ വിവിധ എമിറേറ്റുകളില്‍ തിങ്കളാഴ്ച രാവിലെ കടുത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. കാഴ്ച പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.
വിവിധ റോഡുകളിലെ വേഗപരിധി സംബന്ധിച്ചുളള അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് അബുദബി പോലീസ് ഓർമ്മിപ്പിച്ചു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇന്‍റർനാഷണല്‍ റോഡിൽ അബുദാബി-അൽ ഖുവൈഫാത്ത് മേഖലയില്‍ വേഗപരിധി കുറച്ചിരുന്നു.

തീരദേശത്തും ഉള്‍ പ്രദേശങ്ങളിലും രാവിലെ കാഴ്ച പരിധി കുറയുമെന്നുളള മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്കിയിരുന്നു.
.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.