കോവിഡ് പ്രതിരോധം ലോകത്തെ ഏറ്റവും ഉയ‍ർന്ന വാക്സിനേഷന്‍ നിരക്ക് കൈവരിച്ച് അബുദബി

കോവിഡ് പ്രതിരോധം  ലോകത്തെ ഏറ്റവും ഉയ‍ർന്ന വാക്സിനേഷന്‍ നിരക്ക് കൈവരിച്ച് അബുദബി

അബുദബി: കോവിഡ് വാക്സിനേഷന്‍ നിരക്കില്‍ 100 ശതമാനമെന്ന നേട്ടം കൈവരിച്ചതായി അബുദബി ആരോഗ്യവകുപ്പ് അറിയിച്ചു. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന വാക്സിനേഷന്‍ നിരക്കാണിത്.അബുദബി ആരംഭിച്ച വാക്സിനേഷന്‍ ക്യാംപെയിനിലൂടെയാണ് ഇത് സാധ്യമായതെന്ന് അബുദബി ആരോഗ്യവകുപ്പ് അറിയിച്ചു. ആഗോളതലത്തില്‍ വാക്സിനേഷന്‍ നിരക്ക് ഏറ്റവും ഉയർന്ന നഗരമായി ഇതോടെ അബുദബി.

പൂർണ ലോക്ഡൗണിലേക്ക് പോകാതെ പകർച്ചാവ്യാധിയെ ചെറുക്കാനും അബുദബി ആരോഗ്യവകുപ്പിന്‍റെ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് കഴിഞ്ഞു. വ്യക്തികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും എമിറേറ്റിനുളളിലെ ബിസിനസുകളുടെയും സമ്പദ് വ്യവസ്ഥയുടെയും സുസ്ഥിരകമായ തുടർച്ച നിലനിർത്തുന്നതിനും സാധിച്ചുവെന്നും ആരോഗ്യ അധികൃതർ അറിയിച്ചു.
കോവിഡ് വാക്സിനേഷന്‍ ക്യാംപെയിന്‍ ആരംഭിച്ച ലോകത്തെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.