അറ്റ്ലസ് രാമചന്ദ്രന് കോവിഡ് പോസിറ്റീവ്, സംസ്കാരചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ച്

അറ്റ്ലസ് രാമചന്ദ്രന് കോവിഡ് പോസിറ്റീവ്, സംസ്കാരചടങ്ങുകള്‍ പ്രോട്ടോക്കോള്‍ പാലിച്ച്

ദുബായ് : അന്തരിച്ച പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്കാരമെന്ന് മകള്‍ മഞ്ജു അറിയിച്ചു. ദുബായ് ജബല്‍ അലി ശ്മശാനത്തില്‍ വൈകുന്നേരം നാലുമണിക്കാണ് സംസ്കാരചടങ്ങുകള്‍ നടക്കുക.

വയറിലെ മുഴയുമായി ബന്ധപ്പെട്ടുളള വിദഗ്ധ ചികിത്സയ്ക്കായാണ് അദ്ദേഹത്തെ ദുബായ് മന്‍ഖൂല്‍ ആസ്റ്റർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഞായറാഴ്ച ഹൃദയാഘാതമുണ്ടായതാണ് മരണകാരണം. പ്രാദേശിക സമയം രാത്രി 11 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.മരണസമയത്ത് ഭാര്യ ഇന്ദിരയും മകള്‍ ഡോ മഞ്ജുവും അടുത്തുണ്ടായിരുന്നു. മകന്‍ ശ്രീകാന്ത് യുഎസിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.