ജബല്‍ അലിയിലെ ഹിന്ദുക്ഷേത്രം ഇന്ന് തുറക്കും

ജബല്‍ അലിയിലെ ഹിന്ദുക്ഷേത്രം ഇന്ന് തുറക്കും

ജബല്‍ അലി: ദുബായ് ജബല്‍ അലിയിലെ ഹിന്ദുക്ഷേത്രം ഇന്ന് തുറക്കും വൈകുന്നേരം അഞ്ച് മണിക്ക് സഹിഷ്ണുതാമന്ത്രി ഷെയ്ഖ് നഹ്യാന്‍ മുബാറക് അല്‍ നഹ്യാനാണ് ക്ഷേത്രം നാടിന് സമർപ്പിക്കുക. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീർ മുഖ്യാതിഥിയായി പങ്കെടുക്കും. ദുബായിലെ ബർദുബായിലെ ക്ഷേത്രത്തിന് പുറമെയാണ് ജബല്‍ അലിയിലും ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

എമിറേറ്റിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണിത്. അയ്യപ്പൻ, ഗുരുവായൂരപ്പൻ, ഉൾപ്പെടെ 16 ദൈവങ്ങളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈമാസം ആദ്യംമുതൽ ക്ഷേത്രം വിശ്വാസികൾക്ക് സന്ദർശനത്തിന് തുറന്നുകൊടുത്തിരുന്നു. മൂന്നു വർഷമെടുത്താണ് ക്ഷേത്രം നിർമ്മാണം പൂർത്തിയാക്കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.