ദുബായ്: ലോക അധ്യാപകദിനത്തോട് അനുബന്ധിച്ച് അധ്യാപകർക്ക് സൗജന്യ പ്രവേശനം അനുവദിച്ച് എക്സ്പോ സിറ്റി.
ഒക്ടോബർ 5 മുതല്‍ 8 വരെയാണ് എക്സ്പോ 2020 ലെഗസി സൈറ്റ് സന്ദർശിക്കാനുളള സൗജന്യടിക്കറ്റുകള്‍ നല്‍കുന്നത്.
അധ്യാപകർ, ടീച്ചിംഗ് അസിസ്റ്റന്‍റുമാർ തുടങ്ങിയവർക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം. ടെറ, അലിഫ്, വിഷൻ, വിമൻസ് പവലിയനുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന ആകർഷണങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ് ടിക്കറ്റ്.
എക്സ്പോ സിറ്റിയിലെ ഒരുദിവസത്തെ ടിക്കറ്റിന് 120 ദിർഹമാണ് നിരക്ക്. 12 വയസിന് താഴെയുളളവർക്കും നിശ്ചയ ദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.
ഇത് കൂടാതെ ഓരോ പവലിയനിലേക്കും പ്രത്യേകം പ്രവേശനം നല്‍കുന്ന ടിക്കറ്റുകളും ലഭ്യമാണ്. ഇതിന് 50 ദിർഹമാണ് നിരക്ക്. ബുധനാഴ്ചയാണ് എക്സ്പോ സിറ്റി ഔദ്യോഗികമായി തുറന്നത്.