ദുബൈ വിമാനത്താവളത്തില്‍ എഐ ഇടനാഴി; ഇമിഗ്രേഷന്‍ നടപടികള്‍ക്കായി ഇനി കാത്ത് നില്‍ക്കേണ്ട

ദുബൈ വിമാനത്താവളത്തില്‍ എഐ ഇടനാഴി; ഇമിഗ്രേഷന്‍ നടപടികള്‍ക്കായി ഇനി കാത്ത് നില്‍ക്കേണ്ട

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇനി കാത്ത് നില്‍ക്കേണ്ട. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വളരെ വേഗം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സംവിധാനം എയര്‍പോര്‍ട്ടില്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക എഐ ഇടനാഴി ദുബൈ എയര്‍പോര്‍ട്ടില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖകളോ, വിരലടയാളമോ ഒന്നും നല്‍കേണ്ട ആവശ്യമില്ല. പകരം എഐ ഇടനാഴിയിലൂടെ കടന്ന് പോകുമ്പോള്‍ നിര്‍മ്മിത ബുദ്ധി നിങ്ങളെ തിരിച്ചറിയുകയും തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. അത്യാധുനിക സ്‌കാനിങ് സാങ്കേതിക വിദ്യകള്‍, മുഖം തിരിച്ചറിയല്‍, സ്മാര്‍ട്ട് സെന്‍സറുകള്‍ എന്നിവ എഐ ഇടനാഴിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. അവയുടെ പ്രവര്‍ത്തനമാണ് നടപടികള്‍ വേഗത്തിലാകുന്നത്.

ഒരേസമയം പത്ത് പേരുടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. പുതിയ സംവിധാനത്തിലൂടെ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും യാത്രക്കാര്‍ക്ക് മികച്ച അനുഭവം ഒരുക്കാന്‍ കഴിയുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.