ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 29 മുതല്‍ നവംബർ 27 വരെ നടക്കും.സൗജന്യഫിറ്റ്നസ് ക്ലാസുകള്‍, ദുബായ് റണ്‍, ദുബായ് റൈഡ് തുടങ്ങിയവയെല്ലാം ദുബായ് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി നടക്കും.ആറാമത് എഡിഷനുളള രജിസ്ട്രേഷന്‍ ആരംഭിച്ചു. ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും www.dubaifitnesschallenge.com രജിസ്ട്രർ ചെയ്ത് ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമാകാം.
30 ദിവസം 30 മിനിറ്റ് എക്സർസൈസ് ചെയ്യുകയെന്നുളളതാണ് ഫിറ്റ്നസ് ചലഞ്ചിലൂടെ ലക്ഷ്യമിടുന്നത്.
ഷെയ്ഖ് സായിദ് റോഡിലൂടെയുളള സൈക്ലിംഗില്‍ പങ്കെടുക്കാന്‍ കുടുംബങ്ങള്‍ക്കും സൈക്ലിംഗ് പ്രേമികള്‍ക്കും അവസരം നല്‍കുന്ന ദുബായ് റൈഡ് നവംബർ ആറിന് നടക്കും. ദുബായ് റണ്‍ നവംബർ 20 നാണ്. കഴിഞ്ഞ തവണ 33,000 സൈക്ലിസ്റ്റുകളാണ് ദുബായ് റൈഡില്‍ പങ്കെടുത്തത്. 1,46,000 പേരാണ് ദുബായ് റണ്ണില്‍ കഴിഞ്ഞതവണ പങ്കെടുത്തത്.