ദുബായ്: യുഎഇയില്‍ പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. എന്നാല്‍ ചിലഭാഗങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ഉച്ചയോടുകൂടി മേഘങ്ങള്‍ രൂപപ്പെടാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
മൂടല്‍ മഞ്ഞും അനുഭവപ്പെടും. നേരിയതോ മിതമായതോ ആയ കാറ്റ് വീശും. പൊടിക്കാറ്റടിക്കാനുളള സാധ്യതയുണ്ടെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.