ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു

ഒആർഎസിന്റെ പിതാവ് ദിലീപ് മഹലനബിസ് അന്തരിച്ചു

കൊൽക്കത്ത: ഒആർഎസിന്റെ സ്ഥാപകൻ ദിലീപ് മഹലനബിസ് അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 88 വയസായിരുന്നു.

ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റ് ഇന്റർനാഷ്ണൽ സെന്റർ ഫോർ മെഡിക്കൽ റിസർച്ച് ആൻഡ് ട്രെയ്‌നിങ്ങിൽ ഗവേഷക വിദ്യാർത്ഥിയായി 1966 ൽ കൊൽക്കത്തിൽ പ്രവർത്തിക്കവെയാണ് ഓറൽ റീഹൈഡ്രോഷൻ തെറാപ്പി അഥവാ ഒആർടിയുമായി ബന്ധപ്പെട്ട് ദിലീപ് പഠനം ആരംഭിച്ചത്.

ഡോ.ഡേവിഡ് ആർ നളിനും ഡോ.റിച്ചാർഡ് എ കാഷിനുമൊപ്പമായിരുന്നു ഗവേഷണം. ഈ സംഘമാണ് ഒആർഎസ് കണ്ടുപിടിച്ചത്. 1966 ൽ കണ്ടുപിടിക്കപ്പെട്ടുവെങ്കിലും 1971 ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലൊണ് ഒആർഎസ് ആദ്യമായി പരീക്ഷിച്ചത്.

ഈ സമയത്ത് പടർന്ന് പിടിച്ച കോളറയിൽ മരണനിരക്ക് കുറയ്ക്കാൻ ഒആർഎസ് സഹായിച്ചു. 30% ആയിരുന്ന മരണനിരക്ക് വെറും 3% ലേക്ക് ചുരുക്കാൻ ഒആർഎസിന് സാധിച്ചു. അങ്ങനെയാണ് ഒആർഎസ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടത്. ഒടുവിൽ ഇരുപതാം നൂറ്റാണ്ടിലെ ആരോഗ്യ രംഗത്തെ ഏറ്റവും വലിയ കണ്ടുപിടുത്തമായി ഒആർഎസിനെ ശാസ്ത്രലോകം വാഴ്ത്തി.

2002 ൽ പൊളിൻ പ്രൈസ് നൽകി ദിലീപിനെ കൊളുംബ്യൻ സർവകലാശാല ആദരിച്ചു. 2006ൽ പ്രിൻസ് മഹിദോൾ പുരസ്‌കാരം നൽകി തായ് സർക്കാരും ആദരിച്ചു. എന്നാൽ സ്വദേശമായ ഇന്ത്യയിൽ നിന്ന് വേണ്ടത്ര പരിഗണനയോ അംഗീകാരങ്ങളോ ദിലീപിനെ തേടി എത്തിയില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.