ഒമാനില്‍ കോവിഡ് വകഭേദമില്ല, പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രാലയം

ഒമാനില്‍ കോവിഡ് വകഭേദമില്ല, പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രാലയം

മസ്കറ്റ്: ഒമാനില്‍ കോവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞനിലയില്‍ തന്നെ തുടരുകയാണ്. എന്നാല്‍ രാജ്യം തണുപ്പിലേക്ക് കടക്കുന്നതിനാല്‍ ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വൈറല്‍ പനിയടക്കമുളള ഇത്തരം രോഗങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഒമാനില്‍ കോവിഡിന്‍റെ പുതിയ വകഭേദം സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണം നടക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയം വിശദീകരണം നല്‍കിയത്. ശൈത്യകാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ഫ്ളു വാക്സിനടക്കമുളള കുത്തിവയ്പുകള്‍ നടത്തണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.