മനാമ: സ്റ്റാർട്ട് അപുകളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികളുമായി ബഹ്റൈനിലെ സർക്കാർ ഏജന്‍സിയായ തംകീന്‍. രാജ്യം കേന്ദ്രമായി ആരംഭിക്കുന്ന എല്ലാ സ്റ്റാർട്ട് അപുകള്‍ക്കും പൂർണപിന്തുണ നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ പേരെ സ്റ്റാർട്ട് അപുകളിലേക്ക് ആകർഷിക്കുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2013 ൽ ആരംഭിച്ച ബഹ്‌റൈൻ സ്റ്റാർട്ടപ്പ് പദ്ധതി വഴി കമ്പനികൾക്കും നിക്ഷേപകർക്കും വ്യാപാരികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നൽകാൻ സാധിച്ചിട്ടുണ്ട്. അതേസമയം മികച്ച സാമ്പത്തിക വളർച്ച ഉറപ്പാക്കാനും പുതിയ സംരംഭകർ രംഗത്ത് വരുന്നതിനും പദ്ധതി പ്രോത്സാഹിപ്പിക്കുമെന്ന് തംകീൻ ചീഫ് എക്‌സിക്യൂട്ടീവ് ഇൻചാർജ് മഹ മഫീസ് പറഞ്ഞു. സ്ഥാപിതമായതുമുതൽ, 19,000-ത്തിലധികം സംരംഭകരെ അവരുടെ പുതിയ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് തംകീന്‍ പിന്തുണ നല്‍കിയിട്ടുണ്ട്.