പതാകദിനം നവംബർ മൂന്നിന്, ഏവരും പതാക ഉയർത്തണമെന്ന് ഷെയ്ഖ് മുഹമ്മദ്

പതാകദിനം നവംബർ മൂന്നിന്, ഏവരും പതാക ഉയർത്തണമെന്ന് ഷെയ്ഖ് മുഹമ്മദ്

ദുബായ്: രാജ്യം നവംബർ മൂന്നിന് പതാക ദിനം ആഘോഷിക്കും. രാവിലെ 11 മണിക്ക് പതാക ഉയർത്താന്‍ മന്ത്രാലയങ്ങളോടും സ്ഥാപനങ്ങളോടും ആഹ്വാനം ചെയ്യുന്നുവെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. നമ്മുടെ അഭിമാനത്തിന്‍റെയും ഐക്യത്തിന്‍റേയും മഹത്വത്തിന്‍റേയും പരമാധികാരത്തിന്‍റെയും പ്രതീകമായി നമ്മുടെ പതാക ആകാശത്ത് ഉയർന്ന് നില്‍ക്കും ട്വീറ്റില്‍ അദ്ദേഹം പറയുന്നു.



സർക്കാർ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, സ്വകാര്യമേഖലയിലെ കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെല്ലാം പതാകദിനത്തില്‍ പങ്കുചേരും

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.