കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിൽ തുടരും.
വിജിലൻസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് ഇബ്രാഹിം കുഞ്ഞിനെ റിമാൻഡ് ചെയ്തത്. ഇന്നലെ രാത്രി മുതൽ ആശുപത്രിയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ഉടൻ ജയിലിലേക്ക് മാറ്റില്ല. കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. ഇന്ന് രാവിലെയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി വിജിലൻസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്.