അബുദാബി : ഡിസംബർ ആദ്യവാരം നടക്കുന്ന അബുദാബി സ്പേസ് ഡിബേറ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംബന്ധിക്കും. വിർച്വലായാണ് അദ്ദേഹം ഉദ്ഘാടന സെഷനില്‍ സംബന്ധിക്കുക. ഇസ്രായേല്‍ പ്രസിഡന്‍റ് ഐസക് ഹെർസോഗും അഭിസംബോധന ചെയ്യും.
ഡിസംബർ 5, 6 തിയതികളിലാണ് അബുദാബി ബഹിരാകാശ സംവാദം നടക്കുന്നത്. ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ആഗോള ബഹിരാകാശ ഏജന്‍സികളും സര്‍ക്കാര്‍ പ്രതിനിധികളും ബഹിരാകാശ മേഖലയിലെയും പ്രതിരോധ സാങ്കേതികവിദ്യ സ്ഥാപനങ്ങളിലെയും മേധാവികളും സംവാദത്തില്‍ പങ്കെടുക്കും. യു.എ.ഇ ബഹിരാകാശ ഏജന്‍സിയും വിദേശകാര്യ മന്ത്രാലയവും പ്രതിരോധമന്ത്രാലയവും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.