പാലാരിവട്ടം പാലം പുതുക്കിപ്പണിതാലും സർക്കാരിന് നഷ്ടമുണ്ടാകില്ല : ഇബ്രാഹിം കുഞ്ഞ്

പാലാരിവട്ടം പാലം പുതുക്കിപ്പണിതാലും സർക്കാരിന് നഷ്ടമുണ്ടാകില്ല : ഇബ്രാഹിം കുഞ്ഞ്

കൊച്ചി : പാലാരിവട്ടം പാലത്തിൽ തകരാർ കണ്ടെത്തിയതിനാൽ പുതുക്കി പണിയുന്നതാണ് ഉചിതമെന്ന് മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.

പാലം പുതുക്കി പണിയുന്നതിലൂടെ സർക്കാരിന് നഷ്ടമില്ലെന്നും വേണമെങ്കിൽ കോടതിയെ സമീപിച്ച് നിർമ്മാണ കമ്പനിയിൽ നിന്നും നഷ്ടം ഇടാക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും തന്നെ കുരുക്കാൻ ഗൂഢാലോചനകളും നിഗൂഢ ശ്രമങ്ങളും നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.