യുഎഇയില്‍ നാളെ മഴയ്ക്കായുളള പ്രത്യേക പ്രാ‍ർത്ഥന

യുഎഇയില്‍ നാളെ മഴയ്ക്കായുളള പ്രത്യേക പ്രാ‍ർത്ഥന

അബുദബി: രാജ്യമെങ്ങുമുളള മുസ്ലീം പളളികളില്‍ നാളെ മഴയ്ക്കായുളള പ്രത്യേക പ്രാർത്ഥനകള്‍ നടക്കും. വെളളിയാഴ്ച നമസ്കാരത്തിന് 10 മിനിറ്റ് മുന്‍പ് സലാത്ത് അല്‍ ഇസ്തിസ്കാ നിർവ്വഹിക്കാന്‍ യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിർദ്ദേശം നല്‍കി.

മഴയും കാരുണ്യവും നൽകി അനുഗ്രഹിക്കണമെന്നതാണ് പ്രത്യേക പ്രാർത്ഥനയിലൂടെ ലക്ഷ്യമിടുന്നത്.ഇതാദ്യമായല്ല രാജ്യത്ത് മഴ പ്രാർത്ഥന നടക്കുന്നത്. 2021, 2020, 2017, 2014, 2011, 2010 എന്നീ വർഷങ്ങളിലും മഴയ്ക്കായുളള പ്രാർത്ഥന നടന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.