യുഎഇയില്‍ ഇന്ന് തെളിഞ്ഞ കാലാവസ്ഥ

യുഎഇയില്‍ ഇന്ന് തെളിഞ്ഞ കാലാവസ്ഥ

ദുബായ്: യുഎഇയില്‍ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതേസമയം ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം ഭാഗികമായി മേഘാവൃതമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും മഞ്ഞ് രൂപപ്പെടാനുളള സാധ്യതയുമുണ്ട്. കാഴ്ച പരിധി കുറയുന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. കിഴക്കന്‍ മേഖലകളില്‍ മഴമേഘങ്ങളുണ്ടാകാനുളള സാധ്യതയുണ്ട്. ഉള്‍പ്രദേശങ്ങളിലും തീരദേശങ്ങളിലും രാത്രി 9 മണിവരെ കാഴ്ച പരിധി കുറയും. ദുബായില്‍ താപനില ശരാശരി താപനില 36 ഡിഗ്രി സെല്‍ഷ്യസും അബുദബിയില്‍ 34 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും ഭാഗികമായി പ്രക്ഷുബ്ധമായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.