ദുബായ്:ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് 40 ആം പിറന്നാള്‍. ദുബായുടെ പ്രിയപ്പെട്ട രാജകുമാരന് ആശംസകള്‍ അറിയിക്കുകയാണ് ലോകം. 2008 ലാണ് ദുബായുടെ കിരീടാവകാശിയായി ഹംദാനെത്തുന്നത്. ഫസാ എന്ന വിളിപ്പേരിലാണ് ഷെയഖ് ഹംദാന്‍ അറിയപ്പെടുന്നത്.
തന്‍റെ ഇരട്ടകുട്ടികള്‍ ഹാപ്പി ബർത്ത് ഡെ ബലൂണുകളുമായി നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഹംദാന്‍ പിറന്നാള്‍ ആഘോഷിച്ചത്.കഴിഞ്ഞ മെയിലാണ് ദുബായ് കിരീടാവകാശിയ്ക്കും പത്നി ഷെയ്ഖ ഷെയ്ഖ ബിൻത് സയീദ് ബിൻ താനി അൽ മക്തൂമിനും ഇരട്ടകുട്ടികള്‍ പിറന്നത്. ലോകമെമ്പാടും ആരാധകരുളള ഷെയ്ഖ് ഹംദാന് സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ജന്മദിനാശംസകള്‍ നേരുന്നത്.