മെറ്റയില്‍ രാജി തുടരുന്നു; മെറ്റാ പബ്ലിക് പോളിസി വിഭാഗം തലവനും വാട്സാപ്പ് ഇന്ത്യയിലെ മേധാവിയും രാജിവച്ചു

മെറ്റയില്‍ രാജി തുടരുന്നു; മെറ്റാ പബ്ലിക് പോളിസി വിഭാഗം തലവനും വാട്സാപ്പ് ഇന്ത്യയിലെ മേധാവിയും രാജിവച്ചു

ന്യൂഡല്‍ഹി: ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയില്‍ രാജി തുടരുന്നു. ഇന്ത്യയിലെ മെറ്റാ പബ്ലിക് പോളിസി വിഭാഗം തലവന്‍ രാജീവ് അഗര്‍വാളും വാട്സാപ്പ് ഇന്ത്യയിലെ മേധാവി അഭിജിത് ബോസും ചൊവ്വാഴ്ച രാജി സമര്‍പ്പിച്ചതായി കമ്പനി സ്ഥിരീകരിച്ചു.

മെറ്റയുടെ ഇന്ത്യന്‍ മേധാവി അജിത് മോഹന്‍ രാജിവെച്ചതിന് പിന്നാലെയാണ് രാജീവ് അഗര്‍വാളും രാജിവെക്കുന്നത്. മെറ്റയുടെ ഉപകമ്പനിയായ വാട്സാപ്പിന്റെ ഇന്ത്യന്‍ തലവന്‍ അഭിജിത് ബോസും ചൊവ്വാഴ്ച രാജി സമര്‍പ്പിച്ചത്.

മറ്റൊരു അവസരം പ്രയോജനപ്പെടുത്തുന്നതിനാണു രാജീവ് അഗര്‍വാള്‍ രാജിവെച്ചതെന്ന് മെറ്റ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഇന്ത്യയിലെ മെറ്റ പബ്ലിക് പോളിസിയുടെ പുതിയ ഡയറക്ടറായി ശിവ്നാഥ് തുക്രാലിനെ നിയമിച്ചതായി കമ്പനി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.