തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം ആശങ്കവിതച്ച് അതിതീവ്രമായി. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്ന് ആദ്യമായി അയ്യായിരം കടന്നു. ഇന്ന് 5376 പേർക്ക് ആണ് കോവിഡ് ബാധിച്ചത്.
പരിശോധന വർധിപ്പിച്ചതോടെയാണ് രോഗികളുടെ എണ്ണവും വർധിച്ചത്. ഇന്ന് സംസ്ഥാനത്ത് ആദ്യമായി അമ്പതിനായിരത്തിൽ അധികം സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51200 സാമ്പിളുകൾ പരിശോധിച്ചു.
രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5064 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 640 പേരുടെ രോഗ ഉറവിടവും വ്യക്തമായിട്ടില്ല.
ഇന്ന് 20 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 592 ആയി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് 42786 പേർ ചികിത്സയിലുണ്ട്. 2591 പേർ രോഗ വിമുക്തരായി. 1,04,682 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
രോഗം ബാധിച്ചവരിൽ 99 പേർ ആരോഗ്യപ്രവർത്തകരാണ്. തിരുവനന്തപുരം 25, കണ്ണൂര്‍ 19, എറണാകുളം 17, മലപ്പുറം 15, തൃശൂര്‍ 12, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ 2, പത്തനംതിട്ട, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ ഒൻപത് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.