സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന്

സ്വപ്ന സുരേഷിന്റെ  ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടു. ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. ഇതിനായി പ്രത്യേകം രൂപീകരിച്ച സംഘത്തിനായിരിക്കും അന്വേഷണ ചുമതല. ശബ്ദരേഖ പ്രചരിച്ച സംഭവം അന്വേഷിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ജയില്‍ മേധാവിയോട് അഭ്യർത്ഥിച്ചിരുന്നു. ജയിൽ മേധാവി ഇന്ന് ഉച്ചയോടെ കത്ത് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്നാണ് പ്രാഥമിക അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.