കൈവിട്ട സൗഭാഗ്യം

കൈവിട്ട സൗഭാഗ്യം

ഗോവ: ഐ എസ് എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ് സിക്ക് വിജയം. ഒഡീഷയെ നേരിട്ട ഹൈദരാബാദ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഗംഭീരമായ പ്രകടനം ആണ് ഹൈദരാബാദ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ കിട്ടിയ ഒരു പെനാൾട്ടിയിലൂടെ ആണ് ഹൈദരാബാദ് ഗോൾ സ്വന്തമാക്കിയത്. ഒഡീഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലറിന്റെ ഒരു ഹാൻഡ് ബോൾ ആണ് പെനാൾട്ടി ആയത്.

പെനാൾട്ടി എടുത്ത സാന്റാന പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ഡയറക്ട് ഫുട്ബോൾ എന്ന ടാക്ടിക്സിലൂടെ നിരന്തരമായി ആക്രമണം അഴിച്ചു വിട്ട ഹൈദരാബാദ് മത്സരത്തിൽ നിരവധി അവസരങ്ങൾ തന്നെ സൃഷ്ടിച്ചിരുന്നു. രണ്ടാം പകുതിയില്‍ ഒഡീഷ അല്പം കൂടി മെച്ചപ്പെട്ട പ്രകടനം നടത്തി. തുടക്കത്തില്‍ തന്നെ നന്ദകുമാര്‍ ശേഖറിനു ലഭിച്ച ഒരു സുവര്‍ണാവസരം കൃത്യസമയത്ത് രക്ഷപ്പെടുത്തിയ ആകാശ് മിശ്രയാണ് ഹൈദരാബാദിന് ലീഡ് നീട്ടി നല്‍കിയത്. ഇരു ടീമുകളും അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഒരുതവണ കൂടി ലക്ഷ്യം കാണാൻ ഇരുവര്‍ക്കും സാധിച്ചില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.