ദുബായ്: സമൂഹമാധ്യമങ്ങളിലൂടെ സ്വകാര്യ ആശുപത്രിയെ അപമാനിച്ച ഇന്‍ഫ്ലൂവന്‍സർക്ക് പിഴ ചുമത്തി ദുബായ് അപ്പീല്‍ കോടതി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അറബ് സ്വദേശിനിയായ വനിത ആശുപത്രിയ്ക്ക് എതിരെ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ച് അപമാനിച്ചത്. അമ്മയുടെ ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിലെത്തിയത്.
ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വീഡിയോയില്‍ പറഞ്ഞതെന്ന് വ്യക്തമാക്കിയിരുന്നു. ആശുപത്രി നല്ലതാണോ അല്ലയോ എന്ന് വോട്ടുചെയ്യൂവെന്നും ഇവർ വീഡിയോയില്‍ പറയുന്നുണ്ട്. ഇതേ തുടർന്നാണ് കോടതി 5000 ദിർഹം പിഴ ചുമത്തിയത്. വീഡിയോ നീക്കം ചെയ്യാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.