റിയാദ്: പരീക്ഷാ ഹാളില്‍ മുഖം മുഴുവനും മറയ്ക്കുന്ന രീതിയിലുളള വസ്ത്രം നിരോധിച്ച് സൗദി അറേബ്യ.വിദ്യാഭ്യാസ മന്ത്രാലയത്തോടൊപ്പം വിദ്യാഭ്യാസ, പരിശീലന സംവിധാനങ്ങൾക്ക് അംഗീകാരം നൽകാനുള്ള ഉത്തരവാദിത്തമുള്ള സൗദി വിദ്യാഭ്യാസ പരിശീലന കമ്മീഷനാണ് ഇത്തരത്തിലുളള നിർദ്ദേശം നല്‍കിയിട്ടുളളത്.
പരീക്ഷാ സമയത്ത് മുഖം മുഴുവന്‍ മറയ്ക്കുന്ന രീതിയിലുളള അബായ ധരിക്കാന്‍ അനുവദിക്കില്ലെന്നാണ് നിർദ്ദേശം.
സ്കൂള്‍ യൂണിഫോം ധരിച്ച് പരീക്ഷയെഴുതാം. മാന്യമായ രീതിയിലുളള വസ്ത്രധാരണം ആവശ്യമാണെന്നും കമ്മീഷന്‍ അറിയിച്ചു. 2018 ല്‍ രാജ്യത്ത് അബായ നിർബന്ധമല്ലെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നിരുന്നാല്‍ തന്നെയും രാജ്യത്തെ സ്ത്രീകളുടെ ഇഷ്ട വസ്ത്രങ്ങളിലൊന്നാണ് ഇപ്പോഴും അബായ.