യുഎഇയില്‍ മഴ മുന്നറിയിപ്പ്

യുഎഇയില്‍ മഴ മുന്നറിയിപ്പ്

ദുബായ്: രാജ്യത്ത് വിവിധ ഇടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കി. രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ് വിവിധ എമിറേറ്റുകളില്‍ അനുഭവപ്പെടുന്നത്. ചിലയിടങ്ങളില്‍ മഴ ലഭിച്ചു. താപനിലയിലും കുറവുണ്ടാകും. 

അബുദബിയില്‍ ശരാശരി താപനില 25 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 26 ഡിഗ്രിസെല്‍ഷ്യസുമായിരിക്കും. കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യസും 22 ‍ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.