റിയാദ്: ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് സൗദി അറേബ്യയില്‍ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് വരുത്തിയ മാറ്റങ്ങള്‍ പിന്‍വലിച്ചു. ലോകകപ്പിന് മുന്‍പുണ്ടായിരുന്ന പതിവ് നടപടിക്രമങ്ങളായിരിക്കും ഇനി യാത്രകള്‍ക്കുണ്ടായിരിക്കുകയെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
സൗദി പൗരന്മാർക്ക് പാസ്പോർട്ടോ ദേശീയ ഐഡിയോ ഉപയോഗിച്ച് ഖത്തറിലേക്ക് യാത്ര ചെയ്യാം. പാസ്പോർട്ടിന് മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധി ഉണ്ടായിരിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാൻ ഗൾഫ് പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് മാത്രം മതിയെന്നതായിരുന്നു നിബന്ധന. എന്നാൽ ലോകകപ്പ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ അനുമതി തൽക്കാലികമായി മരവിപ്പിച്ചിരുന്നു.