മഴ,വെളളക്കെട്ട്, വാഹനമോടിക്കുമ്പോള്‍ സൂക്ഷിച്ചില്ലേല്‍ പിഴ കിട്ടും

മഴ,വെളളക്കെട്ട്, വാഹനമോടിക്കുമ്പോള്‍ സൂക്ഷിച്ചില്ലേല്‍ പിഴ കിട്ടും

ദുബായ്: യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ ബുധനാഴ്ച മഴ വിട്ടുനിന്നു. എങ്കിലും റോഡുകളില്‍ വെളളക്കെട്ടും വഴുക്കലും അനുഭവപ്പെടുന്നുണ്ട്. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാല്‍ വാഹനമോടിക്കുമ്പോള്‍ സൂക്ഷ്മത പുലർത്തണം. ദൃശ്യപരിധി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് വിവിധ എമിറേറ്റുകളിലെ പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കണം. അശ്രദ്ധയോടെ വാഹനം ഓടിച്ചാല്‍ അപകടമുണ്ടായി സ്വന്തം ജീവനുതന്നെ അപകടമുണ്ടാക്കുന്നതിനപ്പുറം, കനത്ത പിഴയും ബ്ലാക്ക് പോയിന്‍റും വാഹനം കണ്ടുകെട്ടലും ഉണ്ടാകാം.

മറ്റുളളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുകയും ചെയ്താല്‍ 23 ബ്ലാക്ക് പോയിന്‍റും 2000 ദിർഹവുമാണ് പിഴ. 60 ദിവസം വാഹനം പിടിച്ചിടുകയും ചെയ്യും.
അശ്രദ്ധമായി വാഹനമോടിച്ച് വലിയ അപകടവും ഗുരുതരമായ പരുക്കും ഉണ്ടായാല്‍ പിഴ കോടതി തീരുമാനിക്കും. 23 ബ്ലാക്ക് പോയിന്‍റും 30 ദിവസം വാഹനം പിടിച്ചിടുകയും ചെയ്യും.
വാഹനമോടിക്കുന്നതിനിടെ ഫോട്ടോയെടുത്താല്‍ 800 ദിർഹമാണ് പിഴ. 4 ബ്ലാക്ക് പോയിന്‍റും കിട്ടും.
ചെറിയ അപകടമുണ്ടായതിന് ശേഷം വാഹനം നിർത്താതോ പോയാല്‍ 500 ദിർഹം പിഴയും 8 ബ്ലാക്ക് പോയിന്‍റും. 7 ദിവസത്തേക്ക് വാഹനം പിടിച്ചിടുകയും ചെയ്യും
ഹസാർഡ് ലൈറ്റുകള്‍ തെളിച്ച് വാഹനമോടിച്ചാല്‍ 500 ദിർഹമാണ് പിഴ. 4 ബ്ലാക്ക് പോയിന്‍റുംകിട്ടും.
മഞ്ഞ് കാലാവസ്ഥയില്‍ ലൈറ്റിടാതെ വാഹനമോടിച്ചാല്‍ 500 ദിർഹമാണ് പിഴ. 4 ബ്ലാക്ക് പോയിന്‍റുംകിട്ടും.
മഞ്ഞ് മൂടിയ കാലാവസ്ഥയില്‍ അധികൃതരുടെ നിർദ്ദേശങ്ങള്‍ പാലിക്കാതെ വാഹനമോടിച്ചാല്‍ 500 ദിർഹമാണ് പിഴ. 4 ബ്ലാക്ക് പോയിന്‍റുംകിട്ടും.
ലൈന്‍ മാറുമ്പോള്‍ ഇന്‍ഡിക്കേറ്റർ നല്‍കാതിരുന്നാല്‍ 400 ദിർഹമാണ് പിഴ.

മോശം കാലാവസ്ഥയില്‍ ലൈറ്റിട്ട് വാഹനമോടിച്ചാല്‍ 6 ബ്ലാക്ക് പോയിന്‍റും 400 ദിർഹവുമാണ് പിഴ
വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാതിരുന്നാല്‍ 400 ദിർഹമാണ് പിഴ. 4 ബ്ലാക്ക് പോയിന്‍റുംകിട്ടും.
മോശം കാലാവസ്ഥയില്‍ റിയർ- ഇന്‍ഡിക്കേറ്റർ ലൈറ്റിട്ട് വാഹനമോടിച്ചാല്‍ 2 ബ്ലാക്ക് പോയിന്‍റും 400 ദിർഹവുമാണ് പിഴ.
പോലീസ് നിർദ്ദേശം പാലിക്കാതിരുന്നാല്‍ 400 ദിർഹമാണ് പിഴ. 4 ബ്ലാക്ക് പോയിന്‍റുംകിട്ടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.