റാസ് അൽ ഖൈമ: യു എ ഇയിൽ റാസ് അൽ ഖൈമയിൽ മഴക്കെടുതിയിൽ 2 പേർ മരിച്ചു. സ്വദേശികളായ പതിമൂന്ന് വയസ്സുള്ള കുട്ടിയും പിതാവുമാണ് മരിച്ചത്.വാദി അൽ ഷഹയിലാണ് അപകടമുണ്ടായത്. വിവരം ലഭിച്ച ഉടനെ രക്ഷാ പ്രവർത്തകരുടെ സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ഇരുവരെയും കണ്ടെത്തിയത്.

കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ ആണ് പിതാവും അപകടത്തിൽ പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഒമാനിലും മഴക്കെടുതിയിൽ രണ്ട് മരണം സ്ഥിരീകരിച്ചു.