ബഹ്‌റൈനിലെ ആദ്യ യു-ടേൺ ഫ്‌ളൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു

ബഹ്‌റൈനിലെ ആദ്യ യു-ടേൺ ഫ്‌ളൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു

മനാമ: ബഹ്‌റൈനിലെ ആദ്യത്തെ യു-ടേൺ ഫ്‌ളൈഓവർ ഗതാഗതത്തിനായി തുറന്നുകൊടുത്തു. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജാണ് യു-ടേൺ ഫ്‌ളൈഓവർ ഉദ്ഘാടനം ചെയ്തത്. നിർമ്മാണം പുരോഗമിക്കുന്ന അൽ ഫാത്തിഹ് ഹൈവേ വികസന പദ്ധതിയുടെ ഭാഗമായാണ് യു-ടേൺ ഫ്‌ളൈഓവർ നിർമ്മിച്ചത്. 

ജുഫൈറിൽ നിന്ന് പ്രിൻസ് സഊദ് അൽ ഫൈസൽ റോഡിലൂടെ അൽ ഫാത്തിഹ് ഹൈവേയിൽ പ്രവേശിച്ച് തെക്ക് ഭാഗത്തേക്കും മിനാസൽമാനിലേക്കും പോകുന്നവർക്കായാണ് യു-ടേൺ ഫ്‌ളൈഓവർ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ പ്രതിദിനം സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം നിലവിലെ 87,000ൽ നിന്ന് 140,000 ആയി ഉയരും. ഇതിന് പുറമേ, പടിഞ്ഞാറ് ഭാഗത്ത് ഷെയ്ഖ് ദുഐജ് റോഡിലേക്ക് പോകുന്നവർക്കും ഇത് പ്രയോജനപ്പെടും.

അതേസമയം മനാമ ഭാഗത്തുനിന്ന് പ്രിൻസ് സൗഉദ് അൽ ഫൈസൽ ഹൈവേ വഴി ജുഫൈറിലേക്ക് പോകുന്നവർക്കായി നിർമിക്കുന്ന ലെഫ്റ്റ് ടേൺ ഫ്‌ളൈഓവറിന്‍റെ നിർമാണവും പുരോഗമിക്കുകയാണ്.അടുത്തവർഷത്തോടെ ഇതും ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.