ദുബായ്: പുതുവർഷത്തെ വരവേല്‍ക്കാന്‍ ദുബായ് ഒരുങ്ങുമ്പോള്‍ റോഡില്‍ പഴുതില്ലാത്ത സുരക്ഷ ഒരുക്കുകയാണ് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 10,000 ത്തോളം സ്മാർട് ക്യാമറകളആണ് എമിറേറ്റിലുടനീളം സജ്ജമാക്കിയിട്ടുളളത്.വിനോദസഞ്ചാരമേഖലകളും വാണിജ്യകേന്ദ്രങ്ങളും സുരക്ഷിതമാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വിവിധ മേഖലകളെ ഉള്‍പ്പെടുത്തി സംയുക്തവും ഏകീകൃതവുമായ പദ്ധതിയാണ് ഒരുക്കിയിട്ടുളളതെന്ന് ദുബായ് പോലീസിലെ ആക്ടിംഗ് അസിസ്റ്റന്‍റ് കമാന്‍റന്‍റ് ഫോർ ഓപറേഷന്‍സ് അഫയേഴ്സ് മേജർ ജനറല്‍ സെയ്ഫ് മുഹൈർ അല്‍ മസ്രോയി പറഞ്ഞു.
അതേസമയം തിരക്ക് നിയന്ത്രിക്കാന്‍ വിവിധ മേഖലകളിലെ റോഡുകള്‍ അടച്ചിടും
ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ബോളീവാർഡ് പാർക്കിംഗ് ഏരിയയിലെ റോഡ് നാല് മണിക്ക് അടയ്ക്കും.
ഫിനാൻഷ്യൽ സെന്‍റർ റോഡിന്‍റെ ലോവർ ഡെക്ക് വൈകുന്നേരം 04:00 നും അൽ സുക്കൂക്ക് സ്ട്രീറ്റ് രാത്രി 8:00 നും അടയ്ക്കും.
അൽ മുസ്തഖ്ബാൽ സ്ട്രീറ്റില്‍ സെക്കന്‍റ് സഅബീൽ റോഡിനും അൽ മെയ്ദാൻ റോഡിനും ഇടയിൽ വൈകുന്നേരം 04:00 മുതൽ അടച്ചിടും.
ബുർജ് ഖലീഫ മെട്രോ സ്റ്റേഷനും 5 മണിമുതല്‍ അടച്ചിടും.
ദുബായ് മെട്രോ ഗ്രീന്‍-റെഡ് ലൈനുകള്‍ ശനിയാഴ്ച (12/31/2022)രാവിലെ 5 മണിമുതല്‍ തിങ്കളാഴ്ച (02/01/2023) പുലർച്ചെ 12 വരെ പ്രവർത്തിക്കും. അതായത് തുടർച്ചയായ 43 മണിക്കൂർ മെട്രോ പ്രവർത്തിക്കും.
ട്രാം ശനിയാഴ്ച (12/31/2022)രാവിലെ 6 മണിമുതല്‍ തിങ്കളാഴ്ച (02/01/2023) പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും