ഷാർജ: പുതുവത്സരദിനമായ ജനുവരി ഒന്നിന് എമിറേറ്റില്‍ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. അതേസമയം ആഴ്ചയില്‍ ഏഴ് ദിവസവും പാർക്കിംഗിന് ഫീസ് ഈടാക്കുന്ന സോണുകളില്‍ ഇത് ബാധകമല്ല. പിഴ ഒഴിവാക്കാന്‍ ഉചിതമായ പാർക്കിംഗ് സോണുകള്‍ ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.തിങ്കളാഴ്ച പതിവുപോലെ പാർക്കിംഗിന് ഫീസ് ഈടാക്കും.