പുതുവത്സരാഘോഷം സമഗ്രസൗകര്യമുറപ്പാക്കാന്‍ 1800 ജീവനക്കാരെ നിയോഗിച്ച് ദുബായ് മുനിസിപ്പാലിറ്റി

പുതുവത്സരാഘോഷം സമഗ്രസൗകര്യമുറപ്പാക്കാന്‍ 1800 ജീവനക്കാരെ നിയോഗിച്ച് ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: പുതുവത്സരാഘോഷത്തോട് അനുബന്ധിച്ച് ജനങ്ങളുടെ സൗകര്യവും ക്ഷേമവും ഉറപ്പാക്കാന്‍ ജീവനക്കാരെ നിയോഗിച്ച് ദുബായ് മുനിസിപ്പാലിറ്റി. ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എത്തുന്ന ലോകമെമ്പാടുമുളള സന്ദർശകരുടേയും താമസക്കാരുടെയും സൗകര്യമുറപ്പാക്കുന്നതിനായി സമഗ്രമായ സേവനങ്ങള്‍ നല്‍കുകയെന്നുളളതാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.

എമിറേറ്റിലുടനീളമുളള ആഘോഷ വേദികളിൽ മേൽനോട്ടം വഹിക്കുന്നതിനും ചുമതലകൾ നിർവഹിക്കുന്നതിനും ആവശ്യമായ ടീമുകളെയും ജീവനക്കാരെയും നഗരസഭ നിയോഗിച്ചിട്ടുണ്ട്.മാലിന്യം നീക്കം ചെയ്യുക, ശുചീകരണ പ്രവർത്തനങ്ങള്‍, പരിപാടികളില്‍ ആരോഗ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതെല്ലാം മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തില്‍ വരും.

സൂപ്പർവൈസർമാരും ഫീൽഡ് നിരീക്ഷകരും തൊഴിലാളികളുമുള്ള ഫീൽഡ് ടീമുകൾ, മാനേജർമാർ, സൂപ്പർവൈസർമാർ, കോർഡിനേറ്റർമാർ എന്നിങ്ങനെ 1800 ലധികം പേരെയാണ് ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുളളത്. ടീമുകൾ എമിറേറ്റിലുടനീളം 43 സ്ഥലങ്ങളിൽ ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ നിരീക്ഷിക്കും.ബുർജ് ഖലീഫ ആഘോഷവേദിയില്‍ 32 സൂപ്പർവൈസർമാരുമായി 84 ജീവനക്കാരുണ്ടാകും. 

ദുബായില്‍ നടക്കുന്ന എല്ലാ ആഘോഷ പരിപാടികളിലും പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് മുനിസിപ്പാലിറ്റി ടീം ഉറപ്പുവരുത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.