സന്ദർശകവിസപുതുക്കണമെങ്കില്‍ രാജ്യം വിടണം, ദുബായിലും ബാധകം

സന്ദർശകവിസപുതുക്കണമെങ്കില്‍ രാജ്യം വിടണം, ദുബായിലും ബാധകം

ദുബായ്: സന്ദർശക വിസയില്‍ രാജ്യത്തെത്തിയവർക്ക് കാലവധി നീട്ടിക്കിട്ടണമെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധന ദുബായില്‍ നിന്ന് സന്ദർശക വിസയെടുത്തവർക്കും അധികൃതർ ബാധകമാക്കിയെന്ന് ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു. മറ്റ് എമിറേറ്റുകളില്‍ നിന്ന് ഇഷ്യൂ ചെയ്ത സന്ദർശക വിസയാണെങ്കില്‍ പുതുക്കണമെങ്കില്‍ രാജ്യം വിടണമെന്നുളളത് ഈ മാസം ആദ്യത്തോടെ പ്രാബല്യത്തില്‍ വന്നിരുന്നു. ദുബായില്‍ നിന്നുളള സന്ദർശക വിസ രാജ്യം വിടാതെ തന്നെ പുതുക്കാനുളള സൗകര്യം ഇതുവരെ നല്‍കിയിരുന്നു. എന്നാല്‍ നിലവില്‍ ദുബായില്‍ നിന്നുമെടുത്ത സന്ദർശക വിസയാണെങ്കിലും കാലാവധി നീട്ടണമെങ്കില്‍ രാജ്യം വിടണമെന്നാണ് വിവിധ ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.

കോവിഡ് സാഹചര്യത്തിലാണ് വിസ പുതുക്കണമെങ്കില്‍ രാജ്യം വിടണമെന്ന നിബന്ധനയില്‍ യുഎഇ ഇളവ് നല്‍കിയത്. രാജ്യത്തിന്‍റെ അതിർത്തികള്‍ അടച്ചിടുന്ന സാഹചര്യത്തില്‍ മാനുഷിക പരിഗണനയെന്ന രീതിയിലാണ് ഇളവ് നല്‍കിയിരുന്നത്. എന്നാല്‍ നിലവില്‍ സാഹചര്യങ്ങള്‍ മാറി. അതിർത്തികളെല്ലാം തുറന്നു. യാത്രകള്‍ പഴയതുപോലെയായി. അതുകൊണ്ടുതന്നെയാണ് നിലവില്‍ ഇളവുകള്‍ പിന്‍വലിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.