ദുബായ്: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിക്കും. 10 ആം ക്ലാസ് പരീക്ഷ മാർച്ച് 21 വരെയാണ്. അതേസമയം 12 ആം ക്ലാസ് പരീക്ഷ ഏപ്രില്‍ അഞ്ചിനാണ് അവസാനിക്കുക. യുഎഇയില്‍ രാവിലെ 9 നാണ് പരീക്ഷ ആരംഭിക്കുക.
ജനുവരി ആദ്യവാരം പ്രാക്ടിക്കല്‍ പരീക്ഷയും നടക്കും. പരീക്ഷാസമയ ക്രമം www.cbse.gov.in ലഭിക്കും.