അബുദാബി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ അബുദാബി ഹെല്‍ത്ത് സർവീസസ് കമ്പനിയുടെ (സേഹ)യുടെ എല്ലാ കേന്ദ്രങ്ങളും ഇന്ന് അടയ്ക്കും. സേഹയുടെ ആരോഗ്യകേന്ദ്രങ്ങളില്‍ മാത്രമാകും ഇനി കോവിഡ് പരിശോധനയും വാക്സിനേഷന്‍ സൗകര്യവും ലഭ്യമാകുക.
കോവിഡ് രോഗികള്‍ക്ക് അൽ റഹ്ബ, അൽഐൻ ആശുപത്രികളിലായിരിക്കും ചികിത്സ നല്‍കുക. പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് സേഹ പരിശോധനാകേന്ദ്രങ്ങള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. ഡ്രൈവ് ത്രൂ പരിശോധനാകേന്ദ്രങ്ങളും നേരത്തെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. നിലവില്‍ 100 ല്‍ താഴെ മാത്രമാണ് പ്രതിദിനം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍.