ട്രേഡ്‌യൂണിയൻ സംയുക്തസമിതി നാളെ നടത്തുന്ന പണിമുടക്കിന് ഐക്യദാർഡ്യം പ്രകടിപ്പിക്കാൻ കെയുഡബ്ല്യുജെ – കെഎൻഇഎഫ് സംസ്ഥാന സമിതി ആഹ്വാനം ചെയ്തു. വേജ് ബോർഡ് ഇനിയുണ്ടാകാത്ത നിലയിലാണ് പുതിയ ലേബർകോഡ് നടപ്പാക്കാൻ കേന്ദ്രസർക്കാർ നിയമം പാസാക്കിയിട്ടുള്ളത്. തൊഴിൽ സുരക്ഷ ഉറപ്പാക്കുക, വേജ് ബോർഡ് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പത്രപ്രവർത്തക യൂണിയൻ ഉന്നയിക്കുന്നത്.
പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് നാളെ രാവിലെ 11 ന് മാധ്യമപ്രവർത്തകരും ജീവനക്കാരും മുദ്രാവാക്യമെഴുതിയ പ്ലക്കാർഡുമായി ജിപിഒയ്‌ക്കു മുന്നിൽ പ്രതിഷേധ ധർണ നടത്താനാണ് തീരുമാനം.