ആഘോഷരാവ്: ഷാർജയില്‍ റിപ്പോർട്ട് ചെയ്തത് 7 അപകടങ്ങള്‍, മരണമില്ല

ആഘോഷരാവ്: ഷാർജയില്‍ റിപ്പോർട്ട് ചെയ്തത് 7 അപകടങ്ങള്‍, മരണമില്ല

ഷാർജ: പുതുവർഷത്തെ വരവേറ്റുകൊണ്ട് ഷാർജയിലെ വിവിധ ഇടങ്ങളില്‍ നടന്ന ആഘോഷപരിപാടികള്‍ വലിയ വിജയമായിരുന്നുവെന്ന് ഷാർജ പോലീസ്. എന്നാല്‍ 7 ചെറിയ അപകടങ്ങള്‍ എമിറേറ്റില്‍ റിപ്പോർട്ട് ചെയ്തു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഷാർജ പോലീസ് അറിയിച്ചു.

ഷാർജ പോലീസ് കോൾ സെന്‍റർ 11,557 എമർജൻസി, നോൺ-അമർജൻസി ഫോൺ കോളുകൾ കൈകാര്യം ചെയ്തുവെന്നും ഷാർജ പോലീസ് ജനറൽ കമാൻഡിലെ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ കേണൽ ഡോ ജാസിം മുഹമ്മദ് ബിൻ ഹദ്ദാഹ് വെളിപ്പെടുത്തി. എല്ലാ റിപ്പോർട്ടുകളും അവയുടെ പ്രാധാന്യം അനുസരിച്ച് കൈകാര്യം ചെയ്ത് ബന്ധപ്പെട്ട മേലധികാരികള്‍ക്ക് കൈമാറി. 

സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് അപകടങ്ങളും മരണനിരക്കും കുറച്ചതെന്നും അദ്ദേഹം നിരീക്ഷിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.