ദുബായ്: യുഎഇയില്‍ വിവിധ എമിറേറ്റുകളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അന്തരീക്ഷം മേഘാവൃതമായിരിക്കും. അബുദബിയില്‍ ഉയർന്ന താപനില ശരാശരി 26 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. ദുബായില്‍ 27 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഉയർന്ന താപനില.
തണുത്ത കാറ്റ് വീശും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്. ഖത്തറിലും ഈ ആഴ്ച മഴപെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടവിട്ടുള്ള സമയങ്ങളില്‍ മഴയുടെ തീവ്രതയില്‍ വ്യത്യാസമുണ്ടാകും.
ഇടിമിന്നലോടുകൂടിയ മഴ പ്രതീക്ഷിക്കാമെന്നാണ് ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുളളത്. രാജ്യത്തെ പരമാവധി താപനില 20-24 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 14-17 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.