ദുബായ്: പുതുവത്സരത്തലേന്ന് ദുബായില്‍ ആഘോഷങ്ങള്‍ക്കായി പൊടിച്ചത് ലക്ഷങ്ങള്‍. ദുബായിലെ ഗാല്‍ റെസ്റ്ററന്‍റിലെ ബില്ലാണ് മെർറ്റുക്ക്മെന്‍ എന്ന വ്യക്തി തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. 620,926.61 ദിർഹത്തിന്‍റേതാണ് ബില്‍ (ഏകദേശം ഒരുകോടി 39 ലക്ഷം ഇന്ത്യന്‍ രൂപ) .

ആദ്യമല്ല, അവസാനമല്ല എന്ന അടിക്കുറിപ്പോടെയാണ് ബില്ല് പങ്കുവച്ചിരിക്കുന്നത്. ദുബായിലെ ഡൗൺടൗണിലുള്ള എ ഗൽ റെസ്റ്റോറന്‍റ് ആണ് 18 അതിഥികൾക്കായി 2022 ഡിസംബർ 31 ന് ബിൽ നൽകിയത്. ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ബിൽ.