ദുബായില്‍ രണ്ട് വാഹനപരിശോധനകേന്ദ്രങ്ങള്‍ ആഴ്ചയില്‍ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കും

ദുബായില്‍ രണ്ട് വാഹനപരിശോധനകേന്ദ്രങ്ങള്‍ ആഴ്ചയില്‍ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കും

ദുബായ്: എമിറേറ്റിലെ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കീഴിലുളള വാഹനപരിശോധനാകേന്ദ്രങ്ങള്‍ ആഴ്ചയില്‍ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കും. ജനുവരി 8 മുതല്‍ രണ്ട് മാസത്തേക്കാണ് പുതിയ സമയക്രമം. ഉപഭോക്താക്കളുടെ പ്രതികരണം വിലയിരുത്തിയാകും രണ്ട് മാസത്തിന് ശേഷമുളള പ്രവർത്തനമെന്നും ആർടിഎ വെഹിക്കിൾസ് ലൈസൻസിംഗ് വിഭാഗം ഡയറക്ടർ ജമാൽ അൽ സദാഹ് പറഞ്ഞു.

അല്‍ മുത്തകാമല വെഹിക്കിള്‍ ടെസ്റ്റിംഗ് ആന്‍റ് രജിസ്ട്രേഷന്‍ സെന്‍റർ, തസ്​ജീൽസ്​ യൂസ്​ഡ്​ കാർ മാർക്കറ്റ്​ സെന്‍റർ എന്നിവയാണ് എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കുക. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെയായിരിക്കും പ്രവർത്തനം. വാഹനങ്ങളുടെ സാങ്കേതിക പരിശോധനയാണ് നടത്തുക. അടുത്തിടെ ആർടിഎയുടെ പരിശോധനാകേന്ദ്രങ്ങളിലെ സമയം ഏകീകരിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.