യുഎഇയിലെ പുതിയ അപ്പൊസ്തോലിക് നുൺഷ്യോ ആയി ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് സാകിയ എൽ-കാസിസിനെ നിയമിച്ചു

യുഎഇയിലെ പുതിയ അപ്പൊസ്തോലിക് നുൺഷ്യോ ആയി ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് സാകിയ എൽ-കാസിസിനെ നിയമിച്ചു

അബുദബി: യുഎഇയിലെ പുതിയ അപ്പൊസ്തോലിക് നുൺഷ്യോ ആയി ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് സാകിയ എൽ-കാസിസിനെ നിയമിച്ചതായി പോപ് ഫ്രാന്‍സിസ് മാർപാപ്പ പ്രഖ്യാപിച്ചു. റോമന്‍സമയം ഉച്ചയ്ക്ക് 12 മണിക്കായിരുന്നു പ്രഖ്യാപനം നടത്തിയത്. 2022 ഫെബ്രുവരിയിൽ ആരംഭിച്ചശേഷം, അബുദാബിയിലെ നൺസിയേച്ചറിൽ നിയമിതനാകുന്ന യുഎഇ താമസവിസയുളള ആദ്യ വ്യക്തിയാണ് ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് സാകിയ എൽ-കാസിസ്.

ലെബനനിലെ ബെയ്റൂട്ടിൽ 1968 ഓഗസ്റ്റ് 24-നാണ്  അദ്ദേഹത്തിന്‍റെ ജനനം. ആർച്ച് ബിഷപ്പ് എൽ-കാസിസ് സിവിൽ നിയമത്തിലും കാനൻ നിയമത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 2000 ത്തിലാണ് അദ്ദേഹം നയതന്ത്ര സേവനത്തിലേക്ക് എത്തുന്നത്. തുടർന്നുളള വർഷങ്ങളില്‍ ഇന്തോന്വേഷ്യ, സുഡാന്‍, തുർക്കി തുടങ്ങിയ സ്ഥലങ്ങളില്‍ സേവനം അനുഷ്ഠിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.