സൗദി അറേബ്യയില്‍ മഴ തുടരുന്നു, തണുത്ത് ഗള്‍ഫ് രാജ്യങ്ങള്‍

സൗദി അറേബ്യയില്‍ മഴ തുടരുന്നു, തണുത്ത് ഗള്‍ഫ് രാജ്യങ്ങള്‍

ജിദ്ദ: സൗദി അറേബ്യയില്‍ മഴ തുടരുന്നു. ജിദ്ദയിലാണ് കനത്ത മഴ രേഖപ്പെടുത്തിയത്. മേഖലയിലെ സ്കൂളുകളും സർവ്വകലാശാലകളുമെല്ലാം ഓണ്‍ലൈന്‍ പഠനത്തിലേക്ക് നേരത്തെ തന്നെ മാറിയിരുന്നു.മഴ കനക്കുമെന്നുളള മുന്നറിയിപ്പിന്‍റെ പശ്താത്തലത്തിലാണ് വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയത്. വ്യാഴാഴ്ച വ്യോമഗതാഗതത്തെ അടക്കം മഴ പ്രതികൂലമായി ബാധിച്ചിരുന്നു.
വരും ദിവസങ്ങളില്‍ കാറ്റും ഇടിയോടുകൂടിയ മഴയും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.


അസിർ, ബഹ,മക്ക,മദീന മേഖലകളിലും ഖസീം, ഹെയില്‍, തബൂക്ക്, വടക്കന്‍ ജാഫ് മേഖലകളിലും മഴ പെയ്തിരുന്നു. റിയാദിലും കനത്ത മഴയുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തബൂക്ക്, അലാഖാന്‍,ദുഹർ, ജബല്‍ അല്‍ ലാവ്സ് മേഖലയില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഖത്തർ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലും ഈ ആഴ്ച മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗള്‍ഫ് രാജ്യങ്ങളിലെല്ലാം തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.