ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കെ എഫ് സി

തിരുവനന്തപുരം: ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക വായ്പയുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. ഇലക്ട്രിക്ക് കാർ, ഓട്ടോ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവയ്ക്കാണ് വായ്പ നൽകുന്നത്. നിലവിൽ കെ എഫ് സി വഴി നൽകി വരുന്ന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 7 ശതമാനം പലിശയിൽ വായ്പ ലഭ്യമാകും. വിദേശത്തു നിന്ന് മടങ്ങിവന്ന പ്രവാസികൾക്ക് നോർക്കയുടെ എൻ ഡി പി ആർ ഇ എം പദ്ധതിയുമായി ചേർന്നു 4 ശതമാനം പലിശയിൽ ലോൺ ലഭ്യമാകും.

2030ഓടെ പെട്രോൾ ഡീസൽ വാഹനങ്ങൾ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമായേക്കും. ഇത് കണക്കിലെടുത്താണ് കോർപറേഷൻ ഈ വായ്പയുമായി മുന്നോട്ടു വരുന്നതെന്ന് കെ എഫ് സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. വാഹനത്തിന്റെ ‘ഓൺ ദ റോഡ്' വിലയുടെ 80 ശതമാനം വരെ ലഭിക്കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധി 5 വർഷം ആണ്. വാഹനത്തിന്റെ ഈട് മാത്രമാണ് ജാമ്യത്തിനായി ആവശ്യമുള്ളത്. കുറഞ്ഞ പലിശക്ക് പുറമെ സർക്കാരിൽ നിന്നുള്ള മറ്റു സബ്സിഡികളും ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ സാദിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.