കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസ് പ്രതി സൂരജിനെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി പാമ്പ് പിടിത്തക്കാരന്‍ സുരേഷ്‌കുമാര്‍. ബുദ്ധിസ്ഥിരതയില്ലാത്ത ഭാര്യയുമായി ജീവിക്കാന്‍ വയ്യെന്നും അതുകൊണ്ട് കുറ്റകൃത്യം ചെയ്‌തെന്നും സൂരജ് പറഞ്ഞതായി സുരേഷ് വിചാരണവേളയില്‍ കോടതിയില്‍ മൊഴിനല്‍കി.കോടതി മാപ്പു സാക്ഷിയായി പ്രഖ്യാപിച്ച ആളാണ് സുരേഷ്. ഇന്നലെ കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി എം മനോജ് മുൻപിൽ ആയിരുന്നു നിര്‍ണായക വെളിപ്പെടുത്തല്‍.
വിവരം പൊലീസില്‍ അറിയിക്കണമെന്ന് മകള്‍ പറഞ്ഞെങ്കിലും അപ്പോഴത്തെ മാനസികാവസ്ഥയില്‍ കഴിഞ്ഞില്ല. സഹതടവുകാര്‍ പറഞ്ഞതിനാലാണ് ഇപ്പോള്‍ സത്യം ബോധിപ്പിക്കുന്നത്. ഉത്രയുടെ മരണശേഷം സൂരജ് തന്നെ വിളിച്ചതായി സുരേഷ് മൊഴിനല്‍കി. ഉത്രയെ കൊല്ലുകയെന്ന സൂരജിന്‍റെ ലക്ഷ്യം അറിയാതെയാണ് താന്‍ പാമ്പിനെ വിറ്റതെന്ന മൊഴിയാണ് കോടതിയില്‍ സുരേഷ് നല്‍കിയത്.