ഷാർജ:ഗതാഗത പിഴയില്‍ ഇളവ് പ്രഖ്യാപിച്ച് ഷാർജ. ഗതാഗത പിഴയില്‍ 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുളളത്. മാർച്ച് 1 മുതല്‍ 31 വരെയാണ് ഇളവോടുകൂടി പിഴയടക്കാനുളള സമയം.കണ്ടുകെട്ടിയ വാഹനങ്ങളിലെ ബ്ലാക്ക് പോയിന്‍റും നീക്കും.
കഴിഞ്ഞവർഷമുള്‍പ്പടെ ലഭിച്ച പിഴകള്‍ക്കും ഇളവ് പ്രയോജനപ്പെടുത്താം. എന്നാല്‍ റെഡ് സിഗ്നല്‍ മറികടക്കുന്നതും അശ്രദ്ധമായ ഡ്രൈവിംഗും ഉള്‍പ്പടെയുളള ഗുരുതരമായ 10 നിയമലംഘനങ്ങള്‍ക്ക് ഇളവ് ബാധകമാവില്ല
ഏപ്രില്‍ ഒന്നുമുതല്‍ ഗതാഗത പിഴകള്‍ 60 ദിവസത്തിനുളളില്‍ അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് നല്‍കുമെന്ന് ഷാർജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കണ്ടുകെട്ടപ്പെട്ട വാഹനങ്ങള്‍ക്കുളള പിഴ ഒഴിവാക്കുകയും ചെയ്യും.60 ദിവസം കഴിഞ്ഞാണ് അടയ്ക്കുന്നതെങ്കില്‍ 25ശതമാനമാണ് ഇളവ്. കണ്ടുകെട്ടപ്പെട്ട വാഹനങ്ങള്‍ക്കുളള പിഴ ഒഴിവാക്കുകയുമില്ല.ഒരു വർഷം കഴിഞ്ഞാണ് പിഴയടക്കുന്നതെങ്കില്‍ ഒരു ഇളവും ബാധകമാവില്ലെന്നും കൗണ്‍സില്‍ അറിയിച്ചിരുന്നു.
ഇതിന് പുറമെയാണ് നിലവിലെ തീരുമാനവും വന്നിരിക്കുന്നത്.