ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളിലൊന്നായി വീണ്ടും യുഎഇ പാസ്പോർട്ട്. അന്താരാഷ്ട്ര ഇന്‍ഡക്സില്‍ 110.50 പോയിന്‍റ് നേടിയാണ് യുഎഇ പാസ്പോർട്ട് ഒന്നാം സ്ഥാനത്തെത്തിയത്. യുഎഇ പാസ്‌പോർട്ട് നൽകുന്ന യാത്രാ സ്വാതന്ത്ര്യവും രാജ്യത്തിന്‍റെ ബിസിനസ് സൗഹൃദ അന്തരീക്ഷവും നികുതി സമ്പ്രദായവുമെല്ലാമാണ് പാസ്പോർട്ടിന് അനുകൂലമായത്.
വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് നോമാഡ് ക്യാപിറ്റലിസ്റ്റ് ലോകത്തെ ശക്തമായ പാസ്പോർട്ടുകള്‍ തെരഞ്ഞെടുത്തത്. വിസാ രഹിത യാത്ര, അന്താരാഷ്ട്ര സ്വീകാര്യത, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയവയാണ് പരിഗണിച്ച വിവിധ മാനദണ്ഡങ്ങള്‍. രണ്ടാം സ്ഥാനത്തെത്തിയ ലംക്സംബർഗ് പാസ് പോർട്ടിന് 108 പോയിന്‍റാണുളളത്. 108 പോയിന്‍റാണ് ലക്സംബർഗ് പാസ്പോർട്ടിനും സ്വിറ്റ്സർലന്‍റ് പാസ്പോർട്ടിനുമുളളത്.