ദുബായ്: സൗജന്യ കോളിംഗ് ആപ്പായ ബോട്ടിമിലൂടെ യുഎഇ വിസിറ്റ് വിസ ലഭ്യമാക്കാന്‍ മുസാഫിർ. യാത്രാ വെബ്സൈറ്റായ മുസാഫിറാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുളളത്. 30 അല്ലെങ്കിൽ 60 ദിവസത്തേക്കുള്ള സിംഗിൾ, മൾട്ടി എൻട്രി വിസകൾക്ക് ഇതുവഴി അപേക്ഷിക്കാം. വിസ നീട്ടാൻ ആഗ്രഹിക്കുന്ന രാജ്യത്തെ വിനോദസഞ്ചാരികൾക്കും ഈ സേവനം ഉപയോഗിക്കാം.
വിസാ നടപടികള്‍ കൂടുതല്‍ ലളിതമാകുമെന്നുളളതാണ് നേട്ടം. അപേക്ഷ ഫോമിൽ നിന്ന് ഉപയോക്താക്കൾക്ക് ‘വിസ സേവനം’ തിരഞ്ഞെടുത്ത് വിശദാംശങ്ങൾ നൽകുകയും അപേക്ഷ സമർപ്പിച്ച് ഫീസ് അടയ്ക്കുകയും ചെയ്യാം. പിന്നീട് ഉപയോക്താക്കൾക്ക് ബോട്ടിം ആപ്പിൽ അവരുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും അംഗീകൃത ടൂറിസ്റ്റ് വിസയുടെ പകർപ്പ് സ്വീകരിക്കാനും കഴിയും.